ഫ്രാന്‍സില്‍ സ്‌കൂളിലേക്ക് വെടിവെപ്പ്: നാലു മരണം.

ഫ്രാന്‍സിലെ ടുളൂസില്‍ ഒരു ജൂതസ്‌കൂളിലേക്ക് തോക്കുധാരിയായ ഒരു അജ്ഞാതന്‍ വെടിയുതിര്‍ത്തതില്‍ മൂന്നു കുട്ടികളടക്കം നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടുളൂസ് നഗരത്തിലെ ഒസാര്‍ ഹഠാരോ സ്‌കൂളിനു പുറത്തുവെച്ചാണ് അജ്ഞാതന്‍ വെടിവെച്ചത്.

കഴിഞ്ഞ ആഴ്ച ഇതിനു സമാനമായ രണ്ടു സംഭവങ്ങള്‍ നഗരത്തിലുണ്ടായതായി പൊലീസ് പറയുന്നു. നഴ്‌സറി-പ്രൈമറി തലത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് വെടിയേറ്റത്. മരണപ്പെട്ട കുട്ടികള്‍ക്ക് യഥാക്രമം 10,6,3 എന്നീ വയസ്സായിരുന്നു. കൊലയാളിയെ തിരയാന്‍ നഗരം മുഴുവന്‍ പൊലീസ് വളഞ്ഞിരിക്കുകയാണ്.