ഫ്രാന്‍സില്‍ ബാറില്‍ തീപിടുത്തം: 13 മരണം

france_579643പാരീസ്: വടക്കന്‍ ഫ്രാന്‍സിസിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീ പിടുത്തതില്‍ 13 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നൊര്‍മാണ്ടി ടൌണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ്തീപിടുത്തമുായത്. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.തിപിടുത്തത്തെ തുടര്‍ന്ന് സ്ട്രീറ്റിലാകെ പുക നിറഞ്ഞു. ഗതാഗതവും തടസപ്പെട്ടു. പൊട്ടിത്തെറിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.