ഫ്രാങ്കോയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും ബലാത്സംഗവും

കൊച്ചി : ജനന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ബലാത്സംഗം എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കന്യസ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് കുറ്റം ചെയ്തതായുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്.

ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നാലു വകുപ്പുകള്‍ അനുസരിച്ചാണ് ബിഷപ്പിന്റെ അറസ്റ്റ്. തെളിവ് ലഭിച്ചാല്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കി.

മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിക്കുള്ള അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ലൈംഗീക ക്ഷമത പരിശോധന,തെളിവെടുപ്പ് തുടങ്ങിയവ പോലീസ് കസ്റ്റഡിയില്‍ നടത്തും.

Related Articles