ഫേസ് ബുക്കിലൂടെ അശ്ലീലം: സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

ബംഗളുരു: മാതൃകാവേണ്ട അധ്യാപകര്‍ തന്നെ വില്ലന്‍മാരാകുന്നു. ബാംഗ്ലൂര്‍ കോടിഗെ ഹള്ളിയിലുള്ള ട്രയോ ഇന്റര്‍നാഷണല്‍സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പോള്‍ ഫ്രാന്‍സിസ് മിക്കന്‍ (37) തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചതിന് പിടിയിലായത്. ഇയാള്‍ ബ്രിട്ടീഷ് പൗരനാണ്.
ഇയാള്‍ വിദ്യാര്‍ത്ഥിനിക്ക് തന്റെ ചേംബറില്‍ വിളിച്ചു വരുത്തി. അശ്ലീല സംഭാഷണം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി 7-ാം ക്ലാസിലാണ് പഠിക്കുന്നത്. ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 37 പ്രകാരം പോലീസ് കേസെടുത്തു. പിന്നീട്ഇയാളെ ജാമ്യത്തില്‍ വിട്ടു.