ഫേസ്ബുക്ക് അറസ്റ്റ്: പോലീസിന് വീഴ്ച പറ്റി

മുംബൈ താക്കറയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്് ഇട്ടതിനും ലൈക്ക് ചെയ്തതിനും പെണ്‍കുട്ടികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത നടപടി തെറ്റാണന്ന് അന്വേഷണ റിപ്പോര്‍ട്ട്.
അന്വേഷണ റിപ്പോര്‍ട്ട് ഐജി സുഖവീന്ദര്‍ സിങ്ങ്് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി.
പോസ്റ്റ് ചെയ്്ത ഷാഹിന്‍ദായും ലൈക് ചെയ്ത മലയാളി പെണ്‍കുട്ടി രേണുവുമാണ് അറസ്റ്റിലായവര്‍. ശിവസേന പ്രവര്‍ത്തകര്‍ക്ക് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യാമെന്ന് പരസ്യമായി പാല്‍ഘര്‍ ഡിവൈഎസ്പി ഉറപ്പ് നല്‍കുന്നതിന്റെ ദൃശ്യ.ങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.
ഇതിനിടെ അറസ്റ്റിലായ പെണ്‍കുട്ടി വാര്‍ത്താമാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിച്ചു. താന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ നിന്ന് പിറകോട്ടില്ലെന്നും എന്നാല്‍ തൂടര്‍ന്നുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും അവര്‍ പറഞ്ഞു..പോസ്റ്റിനെ കുറിച്ച് തെറ്റായ ധാരണ ഉണ്ടായെന്നും മാധ്യമങ്ങളോട് ഏറെ നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.