ഫേസ്ബുക്കില്‍ കയറാതിരിക്കാന്‍ മകള്‍ക്ക് അച്ഛന്റെ വക ഡോളര്‍

14 കാരിയായ മകള്‍ ഫേസ്ബുക്കില്‍ കയറാതിരിക്കാന്‍ അച്ഛന്‍ മകള്‍ക്ക് പണം നല്‍കുന്നു. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. ആശ്ചര്യപ്പെടേണ്ട സംഭവം ഉള്ളതാണ്. ബോസ്റ്റണിലെ റിസേര്‍ച്ച് കണ്‍സള്‍ട്ടന്റ് ആയ പോള്‍ ബെയര്‍ ആണ് ഈ വ്യത്യസ്തനായ പിതാവ്. ഇദേഹം തന്‍രെ മകള്‍ക്ക് 200 ഡോളറാണ് ഓഫര്‍ചെയ്തിരിക്കുന്നത്.

തന്റെ ബ്ലോഗിലൂടെയാണ് പോള്‍ ബ്ലയര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെറുതെ വാക്കാലുള്ള കരാറല്ല മറിച്ച് ‘ഫേസ്ബുക്ക് ഡീആക്ടിവേഷന്‍ എഗ്രിമെന്റ്’ തന്നെ അച്ഛന്‍ മകള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന എഗ്രിമെന്റിന്റെ കാലാവധി ജൂണ്‍ 26 വരെയാണ്.

ഏപ്രിലില്‍ 50 ഡോളറും വാക്ക് പൂര്‍ണമായ് പാലിച്ചാല്‍ ബാക്കി 150 ഡോളര്‍ ജൂണില്‍ നല്‍കുമെന്നും പോള്‍ ബെയര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോള്‍ പെയറിന്റെ ഈ ബ്ലോഗ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.