ഫെയ്‌സ്ബുക്കില്‍ ബന്ദിനെതിരെ പ്രതികരിച്ച പെണ്‍കുട്ടികള്‍ അറസ്റ്റില്‍

മുംബൈ: ബന്ദിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച പെണ്‍ കുട്ടികളെ അറസ്റ്റുചെയ്തു. ശിവസേന ചീഫ് ബാല്‍ താക്കറയുടെ മരണത്തെ തുടര്‍ന്നുണ്ടായ ബന്ദാണ് പെണ്‍കുട്ടികളുടെ പോസ്റ്റിന് കാരണമായത്. പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യതത്ില്‍ വിട്ടയക്കുകയായിരുന്നു.

ശിവസേനയുടെ പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്.

പോസ്റ്റിട്ട ഷാഹിന്‍, ലൈക്ക് ചെയ്ത രേണുക എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഷാഹിനയുടെ അമ്മാവന്റെ കട ശവസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.

ഫോട്ടോ കടപ്പാട് :NDTV