ഫെനിനടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച്‌ ഒന്നും അറിയില്ലെന്ന്‌ മുഖ്യമന്ത്രി

Story dated:Friday June 19th, 2015,03 20:pm

umman-chandy6തിരു: സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതി സരിത എസ്‌ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ല. താന്‍ ആദ്യമായിട്ടാണ്‌ ഇത്തരത്തിലൊരു കാര്യം കേള്‍ക്കുന്നതെന്നും ഇന്നലെ സരിതക്കും ബിജു രാധാകൃഷ്‌ണനും നല്‍കിയ കോടതി വിധിയില്‍ ബുദ്ധിമുട്ടുള്ളവരാണ്‌ ഓരോന്ന്‌ പറയുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു.

കോടതി വിധി സര്‍ക്കാരിനുള്ള അംഗീകാരണമാണ്‌. കേസന്വേഷണം ശരിയായ ദിശയിലാണ്‌ നടക്കുന്നത്‌ എന്നതിനുള്ള തെളിവാണ്‌ കോടതിയുടെ വിധിയെന്ന്‌ മുഖ്യമന്ത്രി പ്രതികരിച്ചു.