ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് പി വി മാത്യു അന്തരിച്ചു

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പി വി മാത്യു (64)അന്തരിച്ചു. ദീര്‍ഘകാലം, ബാങ്ക് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ (എഐബിഒസി)  സംസ്ഥാന ജനറല്‍ സെക്രട്ടറിയും  അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു.

ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിന് പി വി മാത്യുവായിരുന്നു നേതൃത്വം കൊടുത്തത്. ബാങ്കില്‍ നിന്നു വിരമിച്ചതിനു ശേഷം എറണാകുളത്ത് സ. എ പി വര്‍ക്കി സ്മാരക ആശുപത്രി ‘ഭരണസമിതി സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പി വി മാത്യുവിന്റെ നിര്യാണത്തില്‍ ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

ചേര്‍ത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ മാത്യു ആലുവ തോട്ടുമുഖത്താണ് താമസിച്ചിരുന്നത്. ഭാര്യ: ഫിലോ കെ മാത്യു, മക്കള്‍: മീര, ഡോ. മിന്ു മരുമക്കള്‍: അനൂപ്, ഡോ. സിജോ. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് നാലിന് തോട്ടുമുഖം കാത്തോലിക്ക പള്ളിസെമിത്തേരിയില്‍.