ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

പരപ്പനങ്ങാടി: ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഫഌ്‌ലൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പാലത്തിങ്ങല്‍ പി.എം.ഇ.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിച്ചു.

 

പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു.

 

ഉദ്ഘാടനമല്‍സരത്തില്‍ ഫന്റാസ്റ്റിക് പുതിയങ്ങാടി, കണ്ണേത്ത് ക്രഷര്‍ കിളിനക്കോടിനെ പരാജയപ്പെടുത്തി. 18 നാണ് ഫൈനല്‍.