ഫിഫ റാങ്കിങ് ; സ്‌പെയിന്‍ തന്നെ രാജാക്കന്‍മാര്‍

അര്‍ജന്റീന മൂന്നാമത്.

സൂറിച്ച്: ഫിഫയുടെ പുത്തന്‍ റാങ്കിങ് നില പുറത്തു വന്നപ്പോള്‍ മറ്റ് രാജ്യങ്ങളെ ഏറെ പിറകിലാക്കി ഫുട്‌ബോള്‍ ലോകത്തെ കാളപ്പോരുകാര്‍ തന്നെ തലപ്പത്ത്. അര്‍ജ്ന്റീന തങ്ങളുടെ നിലമെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഇവര്‍ക്ക് തുണയായത് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പ്രകടനമാണ്. രണ്ടാം സ്ഥാനത്ത് ഇളക്കമില്ലാതെ ജര്‍മ്മനിയും.

എന്നാല്‍ മുന്‍ ഒന്നാം നമ്പറുകാരായിരുന്ന ബ്രസീലിന്റെ മഞ്ഞപ്പടയ്ക്ക് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല. അവര്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ഉറുഗ്വേക്ക് തൊട്ടുപിന്നിലായി പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

ഇന്ത്യയുടെ സ്ഥാനം വീണ്ടും ഒരുപടിയിറങ്ങി 169 ല്‍ എത്തി.

പോര്‍ച്ചുഗലാണ് നാലാം സ്ഥാനത്ത.്് ഇറ്റി (5), ഇംഗ്ലണ്ട്(6), നതര്‍ലാന്റ്(7), കൊളംബിയ(8), റഷ്യ(9)