ഫിദല്‍ കാസ്‌ട്രോയുടെ സഹോദരന്‍ റമോണ്‍ കാസ്‌ട്രോ അന്തരിച്ചു

ramon-castroഹവാന: ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത സഹോദരന്‍ റമോണ്‍ കാസ്‌ട്രോ (93)അന്തരിച്ചു.  വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികില്സയിലിരിക്കവെയായിരുന്നു അന്ത്യം.

സഹോദരന്‍ ക്യൂബയുടെ വീര നായകനായി മാറുമ്പോള്‍ തികച്ചും വ്യത്യസ്തമായി കര്‍ഷക ജീവിതമാണ് റമോണ്‍ കാസ്‌ട്രോ നയിച്ചത്.ശവസംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ബിരാനിലെ വസതിയിലേക്ക് കൊണ്ടു പോയി. രാജ്യത്തിന്റെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ റമോണ്‍ കാസ്‌ട്രോയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. ഇപ്പോഴത്തെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഇളയ സഹോദരനാണ്.