ഫാസിസത്തിനെതിരെ റീമാ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ കൂട്ടയാട്ടം

fascism reemaകൊച്ചി: ഫാസിസത്തിനെതിരെ ചലച്ചിത്രതാരം റീമാ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ കൂട്ടയാട്ടം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 ന്‌ എറണാകുളം ടൗണ്‍ ഹാളിലാണ്‌ പരിപാടി. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കുന്ന ഫാസിസ്റ്റ്‌ അമിതാധികാര വേഴ്‌ചയ്‌ക്കെതിരായ ജനകീയ പ്രതിരോധമാണ്‌ മുനുഷ്യസംഗമം.

കൂട്ടയാട്ടത്തിനുള്ള ചുവടുകളും സംഘാടകര്‍ പുറത്തുവിട്ടിട്ടുണ്ട്‌. റീമ കല്ലിങ്കലിന്റെ ഫേസ്‌ബുക്ക്‌ പേജില്‍ കൂട്ടയാട്ടത്തിന്റെ ചുവടുകളുടെ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

പരിപാടിയില്‍ അഭയ്‌ സാഹു, എം എ ബേബി, കാനം രാജേന്ദ്രന്‍, ഷാനിമോള്‍ ഉസ്‌മാന്‍, എന്‍ എസ്‌ മാധവന്‍, എം എല്‍ രാവുണ്ണി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

പരസ്‌പരം കൈകോര്‍ത്തുള്ള നടത്തം, പാട്ടുകൂട്ടായ്‌മ എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കും.

https://www.youtube.com/watch?v=3o4l8HGDWS0