ഫറോക്കില്‍ റീപോളിംഗ്‌ പുരോഗമിക്കുന്നു

കോഴിക്കോട്‌: പുതുതായി രൂപീകരിച്ച ഫറോക്ക്‌ നഗരസഭയുടെ ഭരണം ആര്‍ക്കാണെന്ന്‌ തീരുമാനിക്കുന്ന നിര്‍ണായക റീപോളിംഗ്‌ പുരോഗമിക്കുന്നു. കരുവന്‍തുരുത്തി. കോതാര്‍തോട്‌ 35 ാം വാര്‍ഡിലെ വോട്ടിംഗ്‌ യന്ത്രം ഫലം പ്രഖ്യാപിക്കാന്‍ കഴിയാത്തവിധം കേടായതിനെ തുടര്‍ന്നാണ്‌ റീപോളിംഗ്‌ ആവശ്യമായി വന്നത്‌. ഫലം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്‌.

ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന വാര്‍ഡില്‍ ഏത്‌ പാര്‍ട്ടിയാണോ വിജയിക്കുന്നത്‌ അവര്‍ക്കായിരിക്കും ആദ്യനഗരസഭയുടെ ഭരണം. തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയായാല്‍ ഇന്നു വൈകീട്ട്‌ ഏഴ്‌ മണിക്ക്‌ തന്നെ ഫലം പ്രഖ്യാപിക്കാനാണ്‌ കമ്മീഷന്റെ നിര്‍ദേശം.