പ്രേമത്തിന്‌ പിന്നാലെ പാപനാസവും ഇന്റര്‍നെറ്റില്‍

Papanasam-Movie-Imageതിരു: പ്രേമത്തിന്‌ പിന്നാലെ കമല്‍ഹാസന്‍ ചിത്രമായ പാപനാസവും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചിത്രം റിലീസ്‌ ചെയത്‌ മൂന്നാം ദിവസമാണ്‌ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ്‌ ഒരു തമിഴ്‌ വെബ്‌സൈറ്റ്‌ പുറത്തിറക്കിയത്‌. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ തമിഴ്‌ പതിപ്പാണ്‌ പാപനാസം.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌്‌ തമിഴ്‌നാട്ടിലെ 410 കേന്ദ്രങ്ങളിലും, ലോകത്താകെ 750 കേന്ദ്രങ്ങളിലുമായി ചിത്രം റിലീസ്‌ ചെയ്‌തത്‌. ആദ്യ ദിനം തന്നെ ബോക്‌സ്‌ ഓഫീസില്‍ പാപനാസം വാരിക്കൂട്ടിയത്‌ 8 കോടി രൂപയാണ്‌. ചിത്രത്തിന്റെ കളക്ഷനിലേക്ക്‌ കുതിക്കുമോ എന്ന്‌ തമിഴകം കാത്തിരിക്കുമ്പോള്‍ വ്യാജന്‍ എത്തിയത്‌.

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി നെറ്റില്‍ പ്രചരിക്കുന്നതിനിടെയാണ്‌ പാപനാസത്തിനും വ്യാജന്‍ പ്രചരിച്ച്‌ തുടങ്ങിയിരിക്കുന്നത്‌. അതെസമയം വ്യാജ പകര്‍പ്പ്‌ പ്രചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ സംവിധായകന്‍ ജിത്തുജോസഫ്‌ പ്രതികരിച്ചു.