പ്രാന്‍സില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ക്ക് മുന്‍തൂക്കം.


പാരിസ് : ഞായറാഴ്ച്ച ഫ്രാന്‍സില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫ്രാന്‍കോയിസ് ഹൊളെണ്ട 29 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തി.

നിലവിലെ പ്രസിഡന്റും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ നിക്കോളാസ് സര്‍ക്കോസിക്ക് 26 ശതമാനം വോട്ടെ ലഭിച്ചുള്ളു. മെയ് 6 ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഹൊളെണ്ടെയും സര്‍ക്കോസിയും നേരിട്ടായരിക്കും മത്സരം.

രൂക്ഷമായ തൊഴിലില്ലായിമയും സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുമാണ് സര്‍ക്കോസിക്ക് തിരിച്ചടിയായത്.