പ്രസ് അക്കാദമി മാധ്യമ പ്രതിഭകളെ 25 ന് ആദരിക്കുന്നു

മലപ്പുറം : മാധ്യമ മേഖലയ്ക്കും സമൂഹത്തിനും അമൂല്യ സംഭാവന നല്‍കിയ പ്രതിഭകളെ കേരള പ്രസ് അക്കാദമി ആദരിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഏപ്രില്‍ 25 ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ ബി ആര്‍ പി ഭാസ്‌ക്കര്‍, കെ ജി പരമേശ്വരന്‍ നായര്‍, ടി വി അച്യുത വാര്യര്‍, ജി പ്രിയദര്‍ശന്‍, എം പി പൗലോസ് എന്നിവരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. ചടങ്ങില്‍ കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ വികസന, സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ സി ജോസഫ്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ ഫിറോസ് എന്നിവര്‍ ആശംസകള്‍ നേരും.