പ്രസിഡന്റും പ്രതിപക്ഷവും ഒന്നിച്ചു; ഭരണപക്ഷനിര്‍ദ്ദേശം തള്ളി.

വള്ളിക്കുന്ന്: മുസ്ലീംലീഗിന്റെ പഞ്ചായത്ത് ഭരിക്കുന്ന വള്ളിക്കുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജമീലയെ പ്രതിപക്ഷം പിന്തുണച്ചപ്പോള്‍ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. പ്രതിപക്ഷത്തിനും ജയിക്കാനായി.
പഞ്ചായത്തിലെ തെരുവ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഏജന്‍സിക്ക് കരാര്‍ നല്‍കണമെന്ന് യൂ.ഡി.എഫ് ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാല്‍ മഞ്ചേരിയിലെ ഏജന്‍സിക്ക് നല്‍കണമെന്നായിരുന്നു പ്രസിഡന്റിന്റെ നിലപാട്. വിഷയം വോട്ടിനെത്തിയപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങളും, ബിജെപി അംഗങ്ങളും പ്രസിഡന്റിനെ അനുകൂലിച്ചതോടെ പ്രസിഡന്റിന്റെ നിര്‍ദ്ദേശം പാസ്സാകുകയായിരുന്നു.
്അംഗന്‍വാടി വഴി പ്രശ്‌നത്തില്‍ പ്രതിരോധത്തിലായ വള്ളിക്കുന്ന് നേതൃത്വം ഈ സംഭവത്തോടെ വീണ്ടും പ്രതിസന്ധിയിലാവുകയാണ്.