പ്രവേശന പരീക്ഷാ പരിശീലനം: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം

മലപ്പുറം: പ്ലസ്‌ടു വിന്‌ സയന്‍സ്‌, കണക്ക്‌ വിഷയങ്ങള്‍ ഐശ്ചികമായെടുത്ത്‌ നാല്‌ വിഷയങ്ങള്‍ക്ക്‌ ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ്‌ ലഭിച്ചവരും 2015- ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും 2016ലെ മെഡിക്കല്‍/ എഞ്ചിനീയറിങ്‌ എന്‍ട്രന്‍സ്‌ പ്രവേശന പരിശീലനത്തിന്‌ പട്ടികവര്‍ഗ വികസന വകുപ്പ്‌ അപേക്ഷ ക്ഷണിച്ചു.�മതിയായ അപേക്ഷകരില്ലാതെ വന്നാല്‍ 2015ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുത്തതും 25 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ഥികളേയും പരിഗണിക്കും. രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവരെ വീണ്ടും പരിഗണിക്കില്ല.
അപേക്ഷകരില്‍ നിന്നുംയ80 പേരെ തിരഞ്ഞെടുത്ത്‌ 2016 ലെ�മെഡിക്കല്‍ / എഞ്ചിനീയറിങ്‌ കോഴ്‌സുകള്‍ക്ക്‌ പ്രവേശനം ലഭിക്കുന്നതിനായി താമസ ഭക്ഷണ സൗകര്യങ്ങളോടെ പാലാ ബ്രില്യന്‍സില്‍ ഒരു വര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുപ്പിക്കും. താത്‌പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ പേര്‌, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്‌ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2015 പ്രവേശന പരീക്ഷയുടെയുടെ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ്‌, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ സഹിതം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ ജൂണ്‍ 10 നകം ലഭ്യമാക്കണം.�നിശ്ചിത സമയ പരിധിക്കകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ�അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ നമ്പര്‍ 04931 220315.