പ്രവേശന പരീക്ഷയ്‌ക്ക്‌ സൗജന്യ പരിശീലനം:

സയന്‍സ്‌, കണക്ക്‌ വിഷയമെടുത്ത്‌ 2015 മാര്‍ച്ചിലെ പ്ലസ്‌ ടു ജയിച്ച പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശന പരീക്ഷയ്‌ക്ക്‌ സൗജന്യ പരിശീലനം നല്‍കുന്നതിന്‌ പട്ടികവര്‍ഗ വികസന വകുപ്പ്‌ അപേക്ഷ ക്ഷണിച്ചു. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ തിരഞ്ഞെടുത്ത്‌ 2015 ലെ എം.ബി.ബി.എസ്‌/ബി.ഡി.എസ്‌ കോഴ്‌സുകള്‍ക്ക്‌ പ്രവേശനം ലഭിക്കുന്നതിനാണ്‌ പരിശീലനം നല്‍കുക. താമസ-ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്‌തമായ പരിശീലന സ്ഥാപനങ്ങളില്‍ 10 മാസമാണ്‌ പരിശീലനം നല്‍കുക. പേര്‌, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്‌ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2015 പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ്‌, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ സഹിതം അപേക്ഷകള്‍ ജൂണ്‍ 20 നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ ലഭ്യമാക്കും.
താമസ-ഭക്ഷണ സൗകര്യം കൂടാതെ ഓണം-ക്രിസ്‌മസ്‌, വിഷു അവധിക്കാലത്ത്‌ രക്ഷിതാവിനോടൊപ്പം വീട്ടില്‍ പോയി വരുന്നതിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. 2015 ല്‍ പ്ലസ്‌ ടു പരീക്ഷ ജയിച്ചതും 2016 ല്‍ പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവരുമായ അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളും അവസരം പ്രയോജനപ്പെടുത്തണമെന്ന്‌ ഐ.ടി.ഡി.പി. പ്രൊജക്‌ട്‌ ഓഫീസര്‍ അറിയിച്ചു.