പ്രവേശനോത്സവം

f5577a24-a741-4641-8723-826e11a74597കോഡൂര്‍:വലിയാട്‌ യു.എ.എച്ച്‌.എം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠപുസ്‌തകം നല്‍കി ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ്‌ പി.പി. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കടമ്പോട്ട്‌ മുഹമ്മദലി, പ്രഥമാധ്യാപകന്‍ കെ.എം. മുസ്‌തഫ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ വി.ടി. അബ്ദുല്‍ അസീസ്‌, അധ്യാപകരായ കെ.ആര്‍. നാന്‍സി, ഷാഹുല്‍ഹമീദ്‌ ടി. കോഡൂര്‍, സുബോദ്‌ പി. ജോസഫ്‌, അസീന്‍ ബാബു ഊരോത്തൊടി, ഫസലുള്ള, പി.പി. അബ്ദുല്‍ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.