പ്രവാസി വോട്ട്‌: മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ വോട്ട്‌ രേഖപ്പെടുത്തുന്നതിന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അതത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവാസികളുടെ വോട്ടര്‍ പട്ടികയുടെ അഞ്ച്‌ പകര്‍പ്പുകളെടുത്ത്‌ ഒപ്പ്‌ രേഖപ്പെടുത്തി അതില്‍ നാല്‌ പകര്‍പ്പുകള്‍ വരണാധികാരികള്‍ക്ക്‌ നല്‍കണം.
വരണാധികാരികള്‍ പോളിങ്‌ ബൂത്തുകളില്‍ നല്‍കുന്നതിന്‌ മാര്‍ക്ക്‌ഡ്‌ കോപ്പിയും വര്‍ക്കിങ്‌ കോപ്പിയും തയ്യാറാക്കി ഇവ നിശ്ചിത ദിവസം ബ്ലോക്ക്‌ ഡവലപ്‌മെന്റ്‌ ഓഫീസര്‍മാരെ ഏല്‍പ്പിക്കണം. പാസ്‌പോര്‍ട്ടിന്‍െറ അസ്സലാണ്‌ വോട്ട്‌ ചെയ്യുന്നതിനായി പ്രവാസികള്‍ തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത്‌.