പ്രവാസികള്‍ക്ക്‌ ഓണ്‍ലൈന്‍ വോട്ടവകാശം ഉറപ്പാക്കാന്‍ ധാരണ

pravasiതിരു: പ്രവാസികളായ മലയാളികള്‍ക്ക്‌ വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉറപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണായായി. തിരുവനന്തപുരത്ത്‌ വെച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലാണ്‌ യോഗം നടന്നത്‌

യോഗത്തില്‍ പങ്കെടുത്തവര്‍ പ്രധാനമായും ചര്‍ച്ചചെയ്‌തത്‌ പ്രവാസികള്‍ക്ക്‌ പ്രോക്‌സി വോട്ടോണോ ഓണ്‍ലൈന്‍ വോട്ടോണോ ഏര്‍പ്പെടുത്തേണ്ടത്‌ എന്നായിലുന്നു. പ്രോക്‌സി വോട്ട്‌ ക്രമക്കേടിന്‌ സാധ്യതയുണ്ടെന്നു കാഴ്‌ചപ്പാടാണ്‌ ഉയര്‍ന്നുവന്നത്‌. ഓണ്‍ലൈന്‍ വോട്ടിനെ പൊതുവെ എല്ലാവരം അനുകൂലിച്ചു. ഓണ്‍ലൈന്‍ വോട്ടിങ്ങ്‌ കുറ്റമറ്റതാക്കണെമന്നെ്‌ യോഗം ആവിശ്യപ്പെടും.

സര്‍വ്വകക്ഷിയോഗത്തിന്റെ തിരൂമാനത്തിന്‍െറ അടിസ്ഥാനത്തിലാണ്‌ പ്രവസി വോട്ടില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനമെടുക്കുക

പ്രവാസികള്‍ ദീര്‍ഘകാലമായി ഉയര്‍്‌ത്തുന്ന ആവിശ്യമാണ്‌ തങ്ങള്‍ക്ക്‌ വിദേശത്തുനിന്നുകൊണ്ടു തന്നെ തങ്ങളുടെ ജനാധിപത്യ അവകാശം നിറവേറ്റപ്പെടുക എന്നത്‌.
സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്ച്യുതാനന്ദന്‍, ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു