പ്രവാസികള്‍ക്ക്‌ ആശ്വാസമായി എയര്‍ ഇന്ത്യഎക്‌സ്‌പ്രസ്‌ ടിക്കറ്റില്‍ വന്‍ ഇളവ്‌

20070110airindia1ദുബായ്‌: പ്രവാസികള്‍ക്ക്‌ ആശ്വസമായി എയര്‍ ഇന്ത്യഎക്‌സ്‌പ്രസ്‌ ഫ്‌ളാഷ്‌ സെയില്‍ പ്രഖ്യാപിച്ചു. ഇന്നുമുതല്‍ 15 ാം തിയ്യതിവരെ ടിക്കറ്റെടുക്കുന്നവര്‍ക്കാണ്‌ എയര്‍ ഇന്ത്യയുടെ ഇളവ്‌ ലഭിക്കുക. 245 ദിര്‍ഹം മുതലുള്ള നിരക്കില്‍ കൊച്ചി, തിരുവനന്തപുരം, പൂണെ എന്നിവിടങ്ങളിലേക്ക്‌ ടിക്കറ്റുകള്‍ ലഭ്യമാകും. അബുദാബിയില്‍ നിന്ന്‌ മംഗലാപുരത്തേക്ക്‌ 245 ദിര്‍ഹം.

മറ്റു നിരക്കുകള്‍ ദുബായ്‌ മംഗലാപുരം 320, അബുദാബി-കോഴിക്കോട്‌ 320, അല്‍ ഐന്‍ കോഴിക്കോട്‌ 320, ഷാര്‍ജ-കോഴിക്കോട്‌ 270, ദുബായി ജയ്‌പൂര്‍ 270 ദിര്‍ഹം എന്നിങ്ങനെയാണ്‌. ഏപ്രില്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ്‌ ആനുകൂല്യം ലഭിക്കുക.