പ്രവാസികളുടെ ക്ഷേമത്തിനും സാമ്പത്തിക പുരോഗതിക്കും പദ്ധതികളാവിഷ്‌ക്കരിക്കും; അബ്ദുറബ്ബ്

തിരൂരങ്ങാടി: കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ നിക്ഷേപം വിനിയോഗിക്കുന്നത് പോലെ പ്രവാസികളുടെ ക്ഷേമത്തിനും സാമ്പത്തിക പുരോഗതിക്കും പദ്ധതികളാവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.

തിരൂരങ്ങാടി മണ്ഡലം പ്രവാസിലീഗ് സംഗമവും ലൈഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സി ടി നാസര്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, കെ എം സി സി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി. മരക്കാരുട്ടി അരീക്കാട്ട്, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി അബൂബക്കര്‍ ഹാജി, എ കെ മുസ്ഥഫ തിരൂരങ്ങാടി, എ കെ റഹീം, എം മുഹമ്മദ് കുട്ടി മുന്‍ഷി, സൈതലവി കടവത്ത്, കെ കുഞ്ഞന്‍ ഹാജി, സംസാരിച്ചു.