പ്രഭുദയ; ക്യാപ്റ്റനെ റിമാന്‍ഡു ചെയ്തു.

ആലപ്പുഴ: കപ്പല്‍ ബോട്ടിലിടിച്ച് മല്‍സ്യതൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ ഗോര്‍ഡന്‍ ചാള്‍സ് പെരേരെയെ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക്്് റിമാന്‍ഡു ചെയ്തു.

പ്രതിയെ ആലപ്പുഴയിലെ സബ്ജയിലിലേക്ക് കൊണ്ടുപോയി. പോലീസ് കസ്റ്റഡിയിലുള്ള രണ്ടാം പ്രതിയായ മയൂര്‍ വീരേന്ദകുമാറിനെ പോലീസിപ്പോള്‍ ചോദ്യംചെയ്തുവരികയാണ്.

പെരേരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പെരേരയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് പെരേര.