പ്രഭുദയ കപ്പലിടിച്ചു മരിച്ച മല്‍സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍ന്നു.

കൊച്ചി: എം.വി പ്രഭുദയ എന്ന കപ്പലിടിച്ചു മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 25 മുതല്‍ 30 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ കപ്പലുടമകള്‍ തയ്യാറായതോടെ കേസ് ഒത്തുതീര്‍പ്പായി.
ഹൈക്കോടതിയിലെ ലോക് അദാലത്തില്‍ കപ്പല്‍ ഉടമകളുടെ പ്രതിനിധികളും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ഹര്‍ജികള്‍ ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് തീര്‍പ്പാക്കി.