പ്രധാനമന്ത്രിയുടെ വാഹനത്തിന്‌ നേര്‍ക്ക്‌ പൂച്ചട്ടിയെറിഞ്ഞ യുവതി അറസ്റ്റില്‍

Story dated:Wednesday February 3rd, 2016,04 38:pm

Narendra-Modi_15ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിനു നേരെ യുവതി ചെടിച്ചട്ടികൊണ്ടെറിഞ്ഞു. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിമാറാന്‍ വിസമ്മതിച്ച യുവതി ചെടിച്ചട്ടിയെടുത്ത്‌ എറിയുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.

ദില്ലി സൗത്ത്‌ ബ്ലോക്കിന്‌ സമീപം വെച്ചായിരുന്നു സംഭവം നടന്നത്‌. ഇതു ഗുരുതരമായ സുരക്ഷാ വിഴ്‌ചയായാണ്‌ കണക്കാക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.