പ്രധാനമന്ത്രിക്ക് കരിങ്കൊടി

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അമൃത്‌സറിലെത്തിയ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി പ്രകടനം. അണ്ണാഹസാരെ അനുകൂലികളായ നാല്പതോളം പേരായിരുന്നു പ്രതിഷേധത്തിനെത്തിയത്.സമരക്കാരെ സുരക്ഷ ഉദ്യാഗസ്ഥര്‍ മാറ്റി. പന്നീട് ഭാര്യ ഗുരുചരണുമൊത്ത് പ്രധാനമന്ത്രി സുവര്‍ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി മടങ്ങി്. സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. ഒരു വ്യക്തിക്കുമുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.