പ്രതിഷേധക്കാരെ ഭയന്ന് വിദ്യഭ്യാസ മന്ത്രി മുങ്ങി

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാല ഭൂദാനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട വിദ്യഭ്യാസ മന്ത്രിയെ കരിങ്കൊടികാണിക്കാന്‍ പ്രതിഷേധക്കാരെത്തിയതറിഞ്ഞ് മന്ത്രി ഉദ്ഘാടനത്തിനെത്താതെ മുങ്ങി.

മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനത്തിനും പുതിയ ബ്ലോക്കിന് തറക്കല്ലിടാനുമായാണ് വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ് എത്തുമെന്ന് അറിയിച്ചിരുന്നത്. ഇതറിഞ്ഞ് നൂറുകണക്കിന് സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി പ്രതിഷേധിക്കാന്‍ സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വന്‍ പോലീസ് സന്നാഹം തന്നെ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം മന്ത്രി ചടങ്ങില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പിന്നീട് ചടങ്ങില്‍ പങ്കെടുത്ത മറ്റൊരു മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി പിരിഞ്ഞുപോയി.