പ്രതിരോധമന്ത്രി ആന്റണിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി?

ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി എ . കെ ആന്റണിയുടെ ഓഫീസില്‍ നിന്ന് അതീവ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം.

 

ഫെബ്രുവരി 15 നാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ പ്രധിരോധമന്ത്രാലയം സംഭവത്തെകുറിച്ചന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയാണ് അന്വേഷിക്കുന്നത്.

 

ഓഫീസില്‍ പരിശോധനക്കെത്തിയ സൈനിക ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും ഇതിനുസമാനമായ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് കരസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.