പ്രതിനിധികള്‍ക്കായി സൗജന്യ ഓട്ടോകള്‍ ഓടിത്തുടങ്ങി

iffk-2016-copyതിരുവനന്തപുരം: ചലച്ചിത്രമേളയിലെത്തുന്ന പ്രതിനിധികള്‍ക്ക് സൗജന്യ യാത്രയൊരുക്കി ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 20 ഓട്ടോകളാണ് ഈ വര്‍ഷം ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നത്. ടാഗോര്‍, കൈരളി, ന്യൂ, ധന്യ, രമ്യ, ശ്രീ പത്മനാഭ എന്നീ തിയേറ്ററുകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ ഈ സേവനം ലഭ്യമാണ്. ടാഗോര്‍ തിയേറ്ററില്‍ ആറും, കൈരളി തിയേറ്ററിന് മുന്നില്‍ അഞ്ചും, ന്യൂ, ധന്യ-രമ്യ, ശ്രീ പത്മനാഭ എന്നീ തിയേറ്റുകളുടെ മുന്നില്‍ മൂന്നു വീതവും ഓട്ടോകളാണ് ഉണ്ടാവുക. കുറഞ്ഞത് മൂന്നു പ്രതിനിധികളുണ്ടെങ്കിലെ ഓട്ടോകളില്‍ യാത്ര ചെയ്യാനാകൂ.