പ്രണയം വീട്ടില്‍ അറിയിച്ചതിന് അധ്യാപകനെ വെട്ടി.

പെരുമ്പാവൂര്‍: ക്ലാസിലെ പ്രണയം പെണ്‍കുട്ടിയുടെ വീട്ടിലറിയിച്ച അധ്യാപകനെ കാമുകനായ വിദ്യാര്‍ത്ഥിയും സംഘവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ട്യൂഷന്‍ അധ്യാപകന്‍ മാറമ്പള്ളി സ്വദേശി അജേഷി(27)നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴിച്ച രാത്രി ഒന്‍പതരയോടെ ട്യൂഷന്‍സെന്റര്‍ അടച്ച് പോകുകയായിരുന്ന അധ്യാപകനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഈ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വാഴക്കാടു സ്വദേശി അന്‍സീര്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം അധ്യാപകന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് മര്‍ദ്ധനമെന്ന് പോലീസ് അറിയിച്ചു.