പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു

നന്നമ്പ്ര . എസ് കെ എസ് എസ് എഫ് വിമോചന യാത്രയുടെ ഭാഗമായി എസ് കെ എസ് എസ് എഫ്, എസ് വൈ എസ് കമ്മറ്റികളും പ്രവാസി ലീഗ്, മുസ്ലിം ലീഗ്, യൂത്ത്‌ലീഗ്, എം എസ് എഫ് കമ്മറ്റികള് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളാണ് ഇന്നലെ ഇരുട്ടിന്റെ മറവില്‍ വ്യാപകമായി നശിപ്പിച്ചത്. കൊടിഞ്ഞി കോറ്റത്തങ്ങാടി, ചെറുമുക്ക്, കുണ്ടൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.

 

ഒരേ ദിവസം രാത്രിയിലാണ് ഈ സ്ഥലങ്ങലിലെല്ലാം ബോര്‍ഡുകള്‍ നശിപ്പിച്ചുള്ളത്. നന്നമ്പ്ര പഞ്ചായത്ത് പ്രവാസി ലീഗ്, എസ് കെ എസ് എസ് എഫ്, എം എസ് എഫ് കമ്മറ്റികള്‍ പോലീസില്‍ പരാതി നല്‍കി.
ബോര്‍ഡുകള്‍ നശിപ്പിച്ച നടപടിയില്‍ നന്നമ്പ്ര പഞ്ചായത്ത് പ്രവാസിലീഗ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ നടപടി അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ഊര്‍പ്പായി മുസ്ഥഫ അദ്ധ്യക്ഷത വഹിച്ചു. ഇ സി കുഞ്ഞിമരക്കാര്‍, പച്ചായി ബാവ, കെ വി അബു ഹാജി, പി രായിന്‍കുട്ടി ഹാജി, സംസാരിച്ചു.
ബോര്‍ഡുകള് നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മറ്റ് ആവശ്യപ്പെട്ടു.