പ്രചരണം ചൂട് നോക്കി: തണൽമരങ്ങൾ അതിരsയാളങ്ങളാവുന്നു

Untitled-1 copyപരപ്പനങ്ങാടി: മുഖ്യധാരാ മുന്നണികളുടെയും ഒട്ടും പ്രതീക്ഷ കുറവില്ലാത്ത ചെറിയ പാർട്ടികളുടെയും ഔദോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ പയ്യെ പയ്യെ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കടുത്ത ചൂടിൽ തുടക്കത്തിലേ കാലിടറുന്നു, ‘ മുനിസപ്പൽ പഞ്ചായത്ത് തല ത്തിൽ വിളിച്ചു ചേർക്കപെടുന്ന കൺവെൻഷനുകളിലേക്ക് ക്ഷണിക്കാനെന്ന പേരിൽ വാർഡ് തലത്തിൽ സ്കോഡ് രൂപീകരിച്ചാണ് ആദ്യറൗണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടന്നത്.

ചൂടിന്റെ ചൂരും വീറും നോക്കിയാണ് സ്കോഡ് സമയനിർണയം നടത്തുന്നതെങ്കിലും പലപോഴും പ്രവർത്തകർ വിയർത്തൊഴുകുകയാണ്. തെരഞ്ഞെടുപ്പ് കമറ്റികൾ നിർണയിച്ച്. നൽകിയ വാർഡടയാളങ്ങൾ അവഗണിച്ച് പ്രദേശത്തെ തണൽമരങ്ങളെയാണ് അതിർത്തിയായി പ്രവർത്തകർ കണ്ടെത്തിയത്. പരപ്പനങ്ങാടി ടൗൺ വാർഡിലെ പടിഞാറൻ ഭാഗത്തെ യുഡിഎഫ് ന്റെ ഒന്നാം റൗണ്ട് സ്കോഡ് പ്രചരണത്തിന് ലീഗ് നേതാക്കളായ ആലിബാപ്പു , ചോനാരി നൗഷാദ്’ , തുടങ്ങിയവർ നേതൃത്വം നൽകി. യു ഡി എഫ് സ്ഥാനാർത്ഥി പി.കെ അബ്ദുറബ്ബും ഇടതു മുന്നണി പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന നിയാസ് പുളിക്കലകത്തും, കാലാവസ്ഥ യുടെ കടുത്ത ചൂടിനെ അവഗണിച്ച് ഇതിനകം ജനങ്ങളിലേക്ക് നേരിട്ടറങ്ങി മത്സരത്തിന് ചൂട് പകർന്നു കഴിഞ്ഞിട്ടുണ്ട്‌ .

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി മിനു മുംതാസിന്റെ പ്രചരണങ്ങൾക്ക് കൊഴുപ്പേകാൻ പഞ്ചായത്തുകൾ തോറും കൺവെൻഷനുകളും പാർട്ടി പക്ഷത്തിനതീതമായ കുടുംബയോഗങ്ങളും വിളിച്ചു ചേർക്കുന്നതിന്റെ ഭാഗമായുള്ള സ്കോഡുകളും സജീവമാണ്’ , എന്നാൽ തിരൂരങ്ങാടി മണ്ഡലത്തിൽ ബി.ജെ പി, എസ് ഡി പി ഐ എന്നീ പാർട്ടികളുടെ തന്ത്രങ്ങൾ ഇനിയും തെളിഞ്ഞു വന്നിട്ടില്ല. വികസനത്തിന് വേണ്ടിയും കെട്ടിട സമുച്ചയ നിർമ്മാണങ്ങൾക്ക് വേണ്ടിയും മരങ്ങളും ജലസംഭരണികളും തകർത്തത് തെറ്റായിപ്പോയെന്ന് രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും നേരിട്ട് ബോധ്യമാകാനും ഈ തെരഞ്ഞെടുപ്പ് പ്രചരണം വഴിവെക്കുന്നുണ്ട്.

തുടക്കത്തിൽ തന്നെ ചൂട് താങ്ങാനാവാതെ തളരുന്ന പ്രചരണ പ്രവർത്തകർ ഇത്രയുമധികം ദിവസം ഇലക്ഷൻ നീട്ടി പ്രഖ്യാപിച്ചതിൽ പഴി പറഞ്ഞും പിറു പിറുത്തുമാണ് മുന്നോട്ട് പോകുന്നത്. ഫീൽഡിലിറങ്ങുന്ന സാധാരാണ പ്രവർത്തകരാണ് പ്രയാസം നേരിട്ട് അനുഭവിക്കുന്നത്. ശീതീകരിച്ച പാർട്ടി ഓഫീസുകളിലിരുന്ന് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന ബുദ്ധി ജീവികളുടെ കാര്യമാലോചിക്കുമ്പോൾ ഫീൽഡിലിറങ്ങിയ പ്രവർത്തകരുടെ വേദന ഇരട്ടിക്കുകയാണ്.