പ്രകൃതി സൗഹൃദ സന്ദേശ യാത്ര നടത്തി.

28ctp1കോഡൂര്‍:പ്രകൃതിയുടെ തനിമ നിലനിര്‍ത്തുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവാക്കളെ ബോധ്യപ്പെടുത്തുന്നതിനും റിപ്പബ്ലിക്ക്‌ ദിനത്തോട്‌ അനുബദ്ധിച്ച്‌ ഉമ്മത്തൂര്‍ സ്‌ക്കൂള്‍പറമ്പ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ നടത്തിയ പ്രക്യതി സൗഹൃദ സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി ഉല്‍ഘാടനം ചെയ്‌തു. ക്ലബ്ബ്‌ ഭാരവാഹികളായ കെ.സജാദ്‌, റിഷാദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ഉമ്മത്തൂരില്‍ നിന്നും നിലമ്പൂര്‍ വനത്തിലേക്ക്‌ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്‌ത്‌, വനത്തില്‍ വെച്ച്‌ പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണം, വന മേഖലയിലെ പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങള്‍ ശേഖരിച്ച്‌ സംസ്‌ക്കരിക്കല്‍, പ്രകൃതി സൗന്ദര്യം തനിമയോടെ ആസ്വദിക്കല്‍ തുടങ്ങിയ പരിപടികള്‍ സംഘടിപ്പിച്ചു.