പ്രകൃതി സംരക്ഷണത്തിനായി ‘ആലില’

സംസ്ഥാന സര്‍ക്കാറിന്റെ പങ്കാളിത്ത പരിസ്ഥിതി പദ്ധതിക്ക്‌ പിന്തുണയുമായി സഹകരണ വകുപ്പ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയ പദ്ധതിയാണ്‌ ‘ആലില’. സഹകരണ സ്ഥാപനങ്ങള്‍ മുഖേന സംസ്ഥാന വ്യാപകമായി അഞ്ച്‌ ലക്ഷത്തില്‍ പരം വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്‌. 2014 ഒക്‌ടോബറില്‍ ആരംഭിച്ച പദ്ധതി 2015 സെപ്‌തംബറില്‍ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പദ്ധതി പ്രകാരം ജില്ലയില്‍ 50,000 വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ജോയിന്റ്‌ രജിസ്‌ട്രാര്‍ പറഞ്ഞു.