പ്രകൃതിവിരുദ്ധ ലൈംഗിക അപാവാദത്തില്‍പ്പെട്ട കര്‍ദനാളെ പോപ്പ് പുറത്താക്കി

ലണ്ടന്‍: ലൈംഗിക അപവാദത്തില്‍പ്പെട്ടതിന് ബ്രിട്ടണിലെ റോമന്‍കത്തോലിക്കസഭയിലെ കര്‍ദിനാളിനെ മാര്‍പ്പാപ്പ തല്‍സ്ഥാനത്തുനിന്നും പുറത്താക്കി.

ബ്രിട്ടീഷ് കത്തോലിക്കാ സഭയിലെ പരമോന്നത സ്ഥാനം വഹിച്ചിരുന്ന കര്‍ദിനാള്‍ കീത്ത് ഓ ബ്രിയനെയാണ്് സ്ഥാനമൊഴിപ്പിച്ചത്. പുരോഹിതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കര്‍ദിനാളിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക താല്‍പര്യത്തെ കുറിച്ചും മദ്യപാന ശീലത്തെ കുറിച്ചുമാണ് മൂന്ന് പുരോഹിതര്‍ പരാതി നല്‍കിയിരിക്കുന്നത്. പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പേ തന്നെ പരാതി നല്‍കിയിരുന്നു.

ഈ സംഭവം റോമന്‍ കത്തോലിക്കാ സഭയ്ക്ക് ബ്രിട്ടനില്‍ മാത്രമല്ല യൂറോപ്പില്‍ തന്നെ കനത്ത തിരിച്ചടിയുണ്ടാക്കും.