പ്രകൃതി വിരുദ്ധ പീഡനശ്രമം രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: പ്രകൃതി വിരൂദ്ധ പീഡനത്തിന് ശ്രമിച്ച രണ്ടുപേരെ കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി വലിയപീടിയേക്കല്‍ റഫീഖ് (32), പെരുമണ്ണ റഹ്മത്ത് നഗര്‍ കുന്നത്തൊടി ഹനീഫ(37) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം വൈലത്തൂര്‍ ബംഗ്ലാകുന്നില്‍ വെച്ച് ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറെയും ഒപ്പമുണ്ടമായിരുന്ന സുഹൃത്തിനെയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മല്‍പ്പിടുത്തത്തിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയും ഡ്രൈവര്‍ക്കും സുഹൃത്തിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.