പ്രകൃതി വിരുദ്ധ പീഡനം; ഒരാള്‍ അറസ്റ്റില്‍

Untitled-2 copyകല്‍പ്പകഞ്ചേരി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയെന്ന പരാതിയില്‍ എടക്കുളം സ്വദേശി വെള്ളാടത്ത്‌ മൊയ്‌തീ(56)നെ എസ്‌ഐ വിശ്വനാഥന്‍ കാരയിലും സംഘവും അറസ്റ്റ്‌ ചെയ്‌തു. കുട്ടിയുടെ മാതാവിന്റെ പരാതിപ്രകാരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ്‌ പീഡന വിവരം പുറത്തായത്‌.

പ്രതിയുടെ കാര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരള്‍ കൂടി പിടിയിലാകാനുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.