പ്രകൃതിവിരുദ്ധ പീഡനം; മലപ്പുറത്ത്‌ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍

മലപ്പുറം: ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനരയാക്കിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. മലപ്പുറം മൈലപ്പുറം മുരിങ്ങക്കോടന്‍ അബ്ദുള്‍ അസീസി(23) നെയാണ്‌ മലപ്പുറം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സംഭവത്തെ തുടര്‍ന്ന്‌ ഇയാള്‍ ഒളിവിലായിരുന്നു. നവംബര്‍ 28 നാണ്‌ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ പരാതിനല്‍കിയത്‌.

ഓട്ടോ ഡ്രൈവറായ പ്രതിയെ കുട്ടിക്ക്‌ നേരത്തെ പരിചയമുണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുപോകാമെന്ന്‌ പറഞ്ഞ്‌ ഓട്ടോറിക്ഷയില്‍ കയറ്റി പുഴയുടെ തീരത്ത്‌ കുറ്റിക്കാട്ടില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുട്ടി ചൈല്‍ഡ്‌ലൈനിന്റെ കൗണ്‍സിലിങ്ങിലാണ്‌.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.