പ്രകൃതിവിരുദ്ധ പീഡനം;മദ്രസാധ്യാപകന്‌;5വര്‍ഷം തടവും;25000രൂപ പിഴയും

മഞ്ചേരി: അഞ്ചാംക്ലാസ്‌ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന്‌ അഞ്ചുവര്‍ഷം തടവും കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. തെക്കേതില്‍ അന്‍വര്‍സാദിഖ്‌(24) ആണ്‌ പ്രതി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അനുഭവിക്കണം. ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി പി എസ്‌ ശശികുമാറിന്റെതാണ്‌ വിധി. വിദ്യാര്‍ത്ഥികളെ ധാര്‍മിക മൂല്യം പഠിപ്പിക്കേണ്ട അധ്യാപകന്‍ തന്നെ അസാന്മാര്‍ഗികമായി പെരുമാറിയത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പ്രതിക്ക്‌ പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.

2011 മാര്‍ച്ച്‌ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. ബദര്‍ പാട്ടിന്റെ സിഡി നല്‍കാമെന്ന്‌ പറഞ്ഞ്‌ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോയി കിടപ്പറയില്‍വച്ച്‌ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ കേസെടുത്തത്‌.