പ്രകാശ്‌ രാജ് നഗ്നനായെത്തി; പ്രതിഷേധം രൂക്ഷം

സിനിമാലോകത്തെ വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും അവസാനമാകുന്നില്ല. ഇത്തവണ വിവാദത്തില്‍ പെട്ടിരിക്കുന്നത് മറ്റാരുമല്ല തെന്ത്യന്‍ താരം പ്രകാശ് രാജാണ്.

പ്രകാശ്‌രാജിന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘ഒംഗോലെ ഗീത’ എന്ന തെലുങ്ക് ചിത്രത്തില്‍ പ്രകാശ്‌രാജ് നഗ്നനായി വേഷമിട്ടതാണ് പ്രകാശിനെ വെട്ടിലാക്കിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ ചിത്രത്തിന്റെ പ്രദര്‍ശനവും മുടങ്ങിയിരിക്കുകയാണ്.

ഈ ചിത്രത്തില്‍ താനൊരു നെഗറ്റീവ് റോളാണ് ചെയ്തിരിക്കുന്നതെന്നും ഇതിലെ കഥാപാത്രത്തിന് ഒരു പ്രത്യേക ഘട്ടത്തില്‍ നഗ്നനായി അഭിനയിക്കേണ്ടതുണ്ടായിരുന്നു. ആ രംഗത്തെ വളരെ ധീരമായി തന്നെയാണ്  ഏറ്റെടുത്ത് ചെയ്തതെന്നും കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞുവെന്ന വിശ്വാസം തനിക്കുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ഉത്തരവാദിത്വമുള്ള കുടുംബ പശ്ചാത്തല റോളുകളിലും വില്ലന്‍ റോളുകളിലും മാത്രം കണ്ട എന്റെ പ്രേക്ഷകര്‍ക്ക് എന്നെയും എന്റ ഈ പുതിയ കഥാപാത്രത്തെയും തിരിച്ചറിയാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെും അദേഹം വ്യക്തമാക്കി.