പോസ്റ്റര്‍ വിവാദം: പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

കണ്ണൂര്‍: കെ. സുധാകന്‍ എം.പി.യെ പ്രകീര്‍ത്തികുന്ന ബോര്‍ഡ് സ്ഥാപിച്ച കണ്ണൂര്‍ പോലീസ് അസോസിയേഷന്‍ നേതാക്കളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. ഡിഐജി എസ്.ശ്രീജിത്താണ് സസ്‌പെന്‍പെന്‍ഷന്‍ പിന്‍വലിച്ചത്.

ബോര്‍ഡ് വെച്ചതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന വിശദീകരണം പോലീസുകാര്‍ എഴുതി നല്‍കിയിരുന്നു.

ഈ സസ്‌പെന്‍ഷന്‍ നടപടിയുടെ പേരില്‍ മുഖ്യമന്ത്രിയും എംപിയും നേര്‍ക്ക്‌നേര്‍ കൊമ്പ് കോര്‍ത്തിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാനേതൃത്വം മുഖ്യമന്ത്രിക്കെതിരെയും കണ്ണൂര്‍ എസ്പി അനൂപ് കുരുവിളക്കെതിരെയും പരസ്യമായ നിലപാടെടുത്തിരുന്നു.