പോളിഡിപ്ലൊമ ഈവനിങ്‌ കോഴ്‌സിന്‌ അപേക്ഷിക്കാം

തിരൂര്‍ എസ്‌.എസ്‌.എം. പോളിടെക്‌നിക്‌ കോളെജില്‍ ഈവനിങ്‌ ഡിപ്ലൊമ കോഴ്‌സുകളിലേയ്‌ക്ക്‌ അപേക്ഷിക്കാം. സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്‌, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ എഞ്ചിനീയറിങ്‌ ശാഖകളിലേക്കുള്ള ത്രിവത്സര ഡിപ്ലൊമ കോഴ്‌സുകള്‍ ആറ്‌ സെമസ്റ്ററുകളിലായിട്ടാണ്‌ നടത്തുന്നത്‌. എസ്‌.എസ്‌.എല്‍.സി.യാണ്‌ അടിസ്ഥാന യോഗ്യത. 2015 ജൂണ്‍ ഒന്നിന്‌ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ അപേക്ഷിക്കാം. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഐ.ടി.ഐ, ടി.എച്ച്‌.എസ്‌.എല്‍.സി, വി.എച്ച്‌.എസ്‌.ഇ, കെ.ജി.സി.ഇ കോഴ്‌സുകള്‍ പാസായവര്‍ക്കും നിശ്ചിത സീറ്റുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്‌. polyadmission.in ല്‍ നിന്ന്‌ ജൂലൈ എഴിനകം അപേക്ഷ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പോളിടെക്‌നിക്‌ ഓഫീസില്‍ എട്ടിനകം നല്‍കണം. ഫോണ്‍: 0494 2422234, 8129004003.