പോളിടെക്‌നിക്‌ പ്രവേശനം

ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ വടകര, കല്ലേറ്റുകര, മറ്റക്കര, കല്യാശ്ശേരി, പൈനാവ്‌, കരുനാഗപ്പള്ളി, പൂഞ്ഞാര്‍, കുഴല്‍മന്ദം എന്നിവിടങ്ങളിലെ പോളിടെക്‌നിക്‌ കോളേജുകളില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ihrdmptc.org ല്‍ ജൂണ്‍ 15 വൈകീട്ട്‌ അഞ്ച്‌ വരെ അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 200 രൂപയുടെ ഡി.ഡി (എസ്‌.സി-എസ്‌.ടി വിഭാഗത്തിന്‌ 100 രൂപ)സഹിതം ജൂണ്‍ 16 വൈകീട്ട്‌ നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളെജില്‍ നല്‍കണം. പ്രവേശന യോഗ്യതയും പ്രോസ്‌പെക്‌ടസും മറ്റ്‌ വിശദവിവരങ്ങളും അഡ്‌മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.