പോളിങ്‌ വൈകീട്ട്‌ ആറ്‌ വരെ;പരസ്യ പ്രചാരം മെയ്‌ 14 ന്‌

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന മെയ്‌ 16 ന്‌ പോളിങിനുള്ള സമയം രാവിലെ ഏഴ്‌ മുതല്‍ വൈകീട്ട്‌ ആറ്‌ വരെയായി നിശ്ചയിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവായി. ഇതുപ്രകാരം പരസ്യ പ്രചാരം മെയ്‌ 14 ന്‌ വൈകീട്ട്‌ ആറിന്‌ അവസാനിക്കും. വോട്ടിങ്‌ അവസാനിക്കുന്നതിന്‌ 48 മണിക്കൂര്‍ മുമ്പാണ്‌ പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടത്‌.