പോളണ്ടില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ചു 14 മരണം

വാഴ്‌സ : പോളണ്ടില്‍ ഒരേ ട്രാക്കിലൂടെ എതിര്‍ ദിശകളില്‍നിന്നും വന്ന ട്രെയ്‌നുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു.പ്രാദേശിക സമയം രാത്രി 9 മണിക്കാണ് അപകടം നടന്നത്. ശക്തമായ ഇടിയെ തുടര്‍ന്ന് മൂന്ന ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. മരണ സംഖ്യ ഇനിയും കൂടാനാണ് ഇടയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ പോളണ്ടില്‍ നടന്ന അപകടത്തില്‍ 60 ഓളം പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ ട്രെയ്‌നിനുള്ളില്‍ അകപ്പെട്ടതായി കരുതപ്പെടുന്നു. ഇരു ട്രെയ്‌നുകൡുമായി 360 യാത്രക്കാര്‍ ഉണ്ടായിരുന്നു.

പോളണ്ടില്‍ 1990 ല്‍ വാഴ്‌സക്ക് സമീപമുണ്ടായ തീവണ്ടി അപകടത്തില്‍ 16 പേരും, 1980 ല്‍ ഒട്ടോസിയന്‍ നഗരത്തിനടുത്ത്്് നടന്ന ട്രെയിന്‍ അപകടത്തില്‍ 67 പേരും മരണപ്പെട്ടിരുന്നു.

ട്രെയിനപകടത്തെ കുറിച്ച് പോളണ്ട് സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടു.