പോലീസ് സ്‌റ്റേഷനില്‍ സൂധാകരന്‍ എംപിയുടെ വിളയാട്ടം.

കണ്ണൂര്‍: വളപട്ടണം എസ്‌ഐക്ക് നേരെ കെ സുധാകരന്‍ എംപിയുടെ അസഭ്യവര്‍ഷവും ഭീഷണിയും തുടര്‍ന്ന് മണല്‍കടത്തുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എംപിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചു.

സുധാകരനൊപ്പം കെഎം ഷാജി എംഎല്‍എയും അടങ്ങിയ സംഘമാണ് പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണിപ്പെടുത്തി പ്രതിയെ മോചിപ്പിച്ചത്.

മണല്‍ കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതിനെതിരെ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത യൂത്ത്‌കോണ്‍ഗ്രസ് നേതാവ് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയാണ് മോചിപ്പിച്ചത്.

രംഗം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെയും സംഘം കയ്യേറ്റം ചെയ്തു.