പോലീസ് മണല്‍ മാഫിയ ബന്ധം ശക്തം-ഇന്റലിജന്‍സ്

കൊല്ലം: പോലീസ്- മണല്‍ മാഫിയ ബന്ധം സംസ്ഥാനത്ത് ശക്തമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എഡിജിപിയ്ക്ക് കൈമാറി.

മണല്‍ മാഫിയയെ നേരിടുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കാന്‍ ശ്രമം നടന്നെന്ന് കഴിഞ്ഞ ദിവസം പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മണല്‍മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്പിയെ സ്ഥലം മാറ്റിയിരുന്നു.